|    Jul 23 Sun, 2017 4:16 am
FLASH NEWS

മമ്പുറത്തെ പുതിയ പാലം താല്‍ക്കാലികമായി തുറന്നുകൊടുക്കും

Published : 5th October 2016 | Posted By: Abbasali tf

തീരൂരങ്ങാടി: മഖാമിലെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യം പരിഗണിച്ച് മമ്പുറത്തെ പുതിയ പാലം താത്കാലികമായി കാല്‍നടക്കുവേണ്ടി തുറന്നുകൊടുക്കും. മമ്പുറം സ്വലാത്ത് നടക്കുന്ന വ്യാഴാഴ്ചയും പ്രാര്‍ത്ഥനാ സമ്മേളനം നടക്കുന്ന ശനിയാഴ്ചയും വൈകീട്ട് നാലു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയും നേര്‍ച്ചയുടെ സമാപന ദിവസമായ ഞയറാഴ്ച രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയുമായിരിക്കും തുറന്നുകൊടുക്കുക. തിരൂരങ്ങാടി നഗരസഭയെയും എ.ആര്‍ നഗര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണിപ്പോള്‍.  250 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയയുമുള്ള പുതിയ പാലം ദാറുല്‍ ഹുദാ മാനേജ്‌മെന്റ് സൗജന്യമായി വിട്ടുനല്‍കിയ സ്ഥലം വഴിയാണ് കടന്നുപോകുന്നത്. മലപ്പുറം പരപ്പനങ്ങാടി റോഡിനെയും മമ്പുറം മഖാമിലൂടെ ദേശീയ പാത 17 നെയും ബന്ധിപ്പിച്ച് കടലുണ്ടിപ്പുഴക്ക് കുറുകെ നിര്‍മിച്ച പുതിയ പാലം ജനങ്ങള്‍ക്കായി തുറക്കപ്പെടുന്നതോടെ വിവിധ ദിക്കുകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് മഖാമിലെത്താന്‍ ഏറെ സൗകര്യപ്രദമാവും. കാലങ്ങളായി അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ടിനും ഗതാഗതക്കുരിക്കിനും പരിഹാരവുമാവും. മമ്പുറത്തെത്തുന്ന തീര്‍ത്ഥാടകരുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യമായിരുന്ന പാലം യാഥാര്‍ത്ഥ്യമാക്കിയത് എംഎല്‍എമാരയ പികെ കുഞ്ഞാലുക്കുട്ടിയുടെയും അബ്ദുര്‍റബ്ബിന്റെയും നിരന്തര ഇടപെടലുകള്‍ മൂലമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക