|    Oct 18 Thu, 2018 8:10 pm
FLASH NEWS

മമ്പുറം പുതിയ പാലം പ്രവൃത്തി പൂര്‍ത്തിയായി; ഉദ്ഘാടനം വൈകും

Published : 25th September 2017 | Posted By: fsq

 

തിരൂരങ്ങാടി:  മലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ മഖ്ബറയിലേക്ക് ദിനേനെയെത്തുന്ന തീര്‍ഥാടകരുടെ സൗകര്യം  കണക്കിലെടുത്ത് നിര്‍മാണമാരംഭിച്ച മമ്പുറം പുതിയപാലം പണി പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം വൈകും.എആര്‍ നഗര്‍ പഞ്ചായത്തിനെയും തിരൂരങ്ങാടി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കടലുണ്ടിപ്പുഴക്ക് കുറുകെ നിര്‍മിച്ച പാലം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് വൈകുന്നത്.  ചെറിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. മമ്പുറം നിവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഇരുപത്തിയൊന്ന് കോടി ചിലവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലം പണിയാരംഭിച്ചത്. തീര്‍ഥാടകരുടെ ആധിക്യം മൂലം പഴയപാലത്തില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. വലിയ വാഹനങ്ങളെ വികെ പടി റോഡ് വഴി തിരിച്ചുവിട്ടും പാലത്തില്‍ മുഴുസമയം ട്രാഫിക്ക് ഏര്‍പ്പെടുത്തിയുമാണ് വാഹന ഗതാഗതം നിയന്ത്രിച്ച് വരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss