|    Dec 15 Fri, 2017 5:49 pm
FLASH NEWS

മമ്പുറം തങ്ങള്‍ സ്‌നേഹഭവനം സമര്‍പ്പിച്ചു

Published : 5th December 2017 | Posted By: kasim kzm

അരീക്കോട്: എളയൂരില്‍ പരേതനായ പാടുവണ്ണിമ്മല്‍ അബ്ദുല്ലയുടെ കുടുംബത്തിന് എസ്ഡിപിഐ കാവനൂര്‍ പഞ്ചായത്ത് കമ്മിറ്റി നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ ദാനം എസ്ഡിപിഐ സംസ്ഥാന വൈസ്പ്രസിഡന്റ് അഷ്‌റഫ് മൗലവി മുവാറ്റുപുഴ നിര്‍വഹിച്ചു.
ജനാധിപത്യ ഭരണകൂടങ്ങള്‍ പൗരവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അത്താണിയാവാന്‍ ജനകീയ കൂട്ടായ്മകള്‍ക്ക് കഴിയുന്നത് ഇത്തരം സേവനങ്ങളിലൂടെയാണന്നു പൊതുയോഗം ഉദ്ഘാടനം ചെയ്ത അഷ്‌റഫ് മൗലവി വ്യക്തമാക്കി.
ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബദുല്‍ മജീദ്, ജില്ലാ ഖജാഞ്ചി സെയ്തലവി ഹാജി, സെക്രട്ടറിമാരായ ബാബുമണി കരുവാരക്കുണ്ട്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഹംസ മഞ്ചേരി, ഏറനാട് മണ്ഡലം പ്രസിഡന്റ് പി പി ഷൗക്കത്തലി, പോപുലര്‍ ജില്ലാ പ്രസിഡന്റ് പി പി റഫീഖ്, ജനകീയ പ്രവര്‍ത്തകരായ പി പി മുഹമ്മദ് ഷാ, ഡോ. എ ഐ റഹ്മത്തുല്ല, കെ അബ്ദുല്ല, കെ ഹംസ, കെ മുഹമ്മദലി ഹാജി, ലത്തീഫ്, പി അബ്ദുസമദ്, സി അസൈനാര്‍, എം പി അബ്ദുല്‍ റഷീദ്, എം പി ഹനീഫ, കൊളപ്പറ്റ അബ്ദുര്‍റഹ്മാന്‍, കെ സഹീദ്, വീരാന്‍ കുട്ടി മൗലവി, എം പി അബ്ദുര്‍റഹ്മാന്‍ കുഞ്ഞിപ്പ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക