|    Oct 23 Tue, 2018 9:02 am
FLASH NEWS

മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി

Published : 29th September 2017 | Posted By: fsq

 

തിരൂരങ്ങാടി (മമ്പുറം): ആയിരക്കണക്കിനു വിശ്വാസികള്‍ക്ക് ആത്മീയ സാഫല്യം പകര്‍ന്ന്, ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെ 179ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി.ജാതിമത ഭേദമന്യേ മലബാറിലെങ്ങും ആദരിക്കപ്പെടുന്ന സ്വതന്ത്രസമര സേനാനിയും ആത്മീയനായകനുമായ ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ നൂറ്റി എഴുപത്തിയൊമ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യം തേടി വിവിധ ദിക്കുകളില്‍ നിന്ന് നിരവധി തീര്‍ത്ഥാടകരാണ് മമ്പുറത്തെത്തിയത്.നേര്‍ച്ചയുടെ അവസാന ദിനമായ ഇന്നലെ മമ്പുറത്തേക്കൊഴുകിയെത്തിയ വിശ്വാസി സഞ്ചയം അക്ഷരാര്‍ത്ഥത്തില്‍ കണ്ടലുണ്ടിയോരം ജനസാഗരമാക്കി.നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകി. തിരൂരങ്ങാടിയിലെയും സമീപ സ്‌റ്റേഷനുകളിലേയും നൂറോളും നിയമപാലകരും  ട്രോമാകെയര്‍ വളണ്ടിയര്‍മാരും പ്രദേശവാസികളും എസ്‌കെഎസ്എസ്എഫ് വളണ്ടിയേഴ്‌സും ചേര്‍ന്നാണ് തിരക്ക് നിയന്ത്രണവിധേയമാക്കിയത്. സത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സംവിധാനിച്ച കൗണ്ടറുകളിലായി നടന്ന അന്നദാനത്തിന് ഒരുലക്ഷത്തിലേറെ നെയ്‌ച്ചോര്‍ പാക്കറ്റുകളാണ് തയ്യാറാക്കിയത്.  അന്നദാനം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മമ്പുറം തങ്ങളുടെ ബന്ധുകൂടിയായ സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,  ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വി പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, കെ എം സൈദലവി ഹാജി കോട്ടക്കല്‍, യു ശാഫി ഹാജി ചെമ്മാട്, കെ പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, സി കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍ സംബന്ധിച്ചു.ഇന്നലെ ഉച്ചക്ക് ശേഷം മഖാമില്‍ നടന്ന ഖുര്‍ആന്‍ ഖതംദുആ സദസ്സോടെയാണ് നേര്‍ച്ചക്ക് ഔദ്യോഗികമായി കൊടിയിറങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss