|    Nov 22 Thu, 2018 1:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മമത പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആവുന്നതില്‍ എതിര്‍പ്പില്ല: ദേവഗൗഡ

Published : 6th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ ഉയര്‍ത്തിക്കാണിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിക്കുന്നതിനാണ് കോണ്‍ഗ്രസ്സും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും താല്‍പര്യപ്പെടുന്നതെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഗൗഡയുടെ പ്രസ്താവന.
ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കുന്നതിന് പ്രതിപക്ഷ ഐക്യം യാഥാര്‍ഥ്യമാക്കാന്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്കുവഹിക്കുമെന്ന് ഗൗഡ പറഞ്ഞു. മൂന്നാം മുന്നണി രൂപീകരണം പ്രാരംഭഘട്ടത്തിലാണ്. ബിജെപി ഇതര പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ മമത നന്നായി ശ്രമിക്കുന്നുണ്ട്- ഗൗഡ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss