|    May 27 Sat, 2017 3:50 pm
FLASH NEWS

മമതയ്‌ക്കെതിരേ ഒ പി ശര്‍മ മല്‍സരിക്കും

Published : 9th March 2016 | Posted By: SMR

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരേ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഓംപ്രകാശ് ശര്‍മ മല്‍സരിക്കും. മമതയുടെ ഭവാനിപൂര്‍ മണ്ഡലത്തിലാണു ശര്‍മ മല്‍സരിക്കുകയെന്ന് പ്രസിഡന്റ് ആദിര്‍ ചൗധരി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന 75 മണ്ഡലങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചു. മറ്റു സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഹൈക്കമാന്‍ഡിന്റെ അനുമതിക്കുശേഷം പുറത്തുവിടുമെന്നദ്ദേഹം അറിയിച്ചു. സിപിഎമ്മുമായുണ്ടായ ധാരണയില്‍ നഗരത്തില്‍ കോണ്‍ഗ്രസ്സിന് ലഭിച്ച അഞ്ച് സീറ്റുകളിലൊന്നാണ് ഭവാനിപൂര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day