|    Oct 21 Sat, 2017 9:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മഫ്ത നിരോധനം: എസ്‌ഐഒയും ജിഐഒയും ഹരജി സമര്‍പ്പിച്ചു

Published : 23rd April 2016 | Posted By: SMR

കോഴിക്കോട്: അടുത്തമാസം 1ാം തിയ്യതി നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബും ഫുള്‍ സ്ലീവും ധരിച്ചുവരാനുള്ള വിശ്വാസപരമായ അവകാശം നിഷേധിക്കുന്ന സിബിഎസ്ഇ നിയമത്തിനെതിരേ കേരള ഹൈക്കോടതിയില്‍ എസ്‌ഐഒയും ജിഐഒയും ഹരജി സമര്‍പ്പിച്ചു. ഭരണഘടനാവകാശം നിഷേധിക്കുന്നത് തടയണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. അഡ്വ. പി കെ ഇബ്രാഹിം സമര്‍പ്പിച്ച ഹരജിയില്‍ വരുന്ന 26ന് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക