|    Mar 27 Mon, 2017 10:31 am

മഫ്തിയിലുള്ള ജോലി ബഹിഷ്‌കരിച്ച് ജില്ലാ എക്‌സൈസ് ജീവനക്കാര്‍

Published : 17th July 2016 | Posted By: SMR

തൊടുപുഴ: ജില്ലയിലെ എക്‌സൈസ് ജീവനക്കാര്‍ മഫ്തിയിലുള്ള ജോലി ബഹീഷ്‌കരിക്കാന്‍ തീരുമാനിച്ചു.കഴിഞ്ഞ ആറുമാസത്തിനിടെ രണ്ട് തവണ എക്‌സൈസ് ജീവനാക്കാര്‍ക്കെതിരെയുള്ള പോലിസ് നടപടിയില്‍ പ്രതിഷേധിച്ചാണ് മഫ്തിയിലുള്ള ജോലി വേണ്ടെന്നു എക്‌സൈസ് ജീവനക്കാര്‍ തീരുമാനിച്ചത്.ഇങ്ങനെ ജോലി ചെയ്യുന്നത് സൂരക്ഷിതമല്ലെന്നാണ് ജീവനക്കാര്‍ എക്‌സൈസ് ഉന്നദ്യോഗസ്ഥരെ അറിയിച്ചു.
കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് നിന്നും മഫ്തിയില്‍ യാത്ര ചെയ്തിരുന്ന കട്ടപ്പന എക്‌സൈസ് ഓഫീസിലെ എക്‌സൈസ് സിവില്‍ ഓഫീസറായ വിനോജിനെ ആറന്‍മുള പോലിസെത്തി കഞ്ചാവ് വില്‍പ്പനക്കാരനെന്ന് ആരോപിച്ച് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു.എക്‌സൈസ് ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്നാണ് വിനോജിനെ പോലിസ് രാത്രിയിലാണ് വിട്ടയച്ചത്.
പോലിസ് മര്‍ദിച്ചുവെന്നാരോപിച്ച് വിനോജ് നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനില്‍ ആറന്‍മുള എസ്‌ഐക്കെതിരെ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് കേസും എടുത്തു.നിരന്തരമായി പോലിസ് വിഭാഗം എക്‌സൈസുകാരുടെ വിഷയങ്ങളില്‍ ഇടപെട്ട് ജീവനക്കാരെ സമൂഹത്തിനു മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുന്നുവെന്നാണ് എക്‌സൈസ് ജീവനക്കരുടെ ആക്ഷേപം.കഴിഞ്ഞ ജുലൈയില്‍ കട്ടപ്പനയില്‍ നിന്നും ജീപ്പില്‍ 39 ലിറ്റര്‍ വിദേശമദ്യം കടത്തുന്നുവെന്ന് കട്ടപ്പന എക്‌സൈസിനു രഹസ്യവിവരം ലഭിച്ചു.പരിശോധനയ്ക്കായി കട്ടപ്പന എക്‌സെസ് ഓഫീസിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ റെജി ജോര്‍ജിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം മഫ്തിയില്‍ ജീപ്പ് തടഞ്ഞു.
പ്രതികളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ റെജി ജോര്‍ജിനെ ജിപ്പില്‍ നിന്നും ചവിട്ടിതാഴെയിട്ടാണ് വിദേശമദ്യവുമായി ചെമ്പകപ്പാറ സ്വദേശികള്‍ കടന്നത്.റോഡില്‍ വീണ എക്െസെസ് ജീവനക്കാരന്‍ മുട്ടുചിരട്ടയ്ക്ക് പരിക്കേറ്റ് ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു.ഈ സംഭവുമായി ബന്ധപ്പെട്ട് എക്‌സൈസ് വിഭാഗം പരാതി നല്‍കിയിരുന്നു.എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനോ അന്വേഷണം നടത്താനോ കട്ടപ്പന പോലിസ് യാതൊരുവിധ താല്‍പര്യവുമെടുത്തില്ലായെന്നാണ് ആക്ഷേപം.സമാനമായ രീതിയല്‍ കമ്പംമെട്ടിലും ഇത്തരം വിഷയങ്ങള്‍ ഉണ്ടായിട്ടും ജില്ലാ പോലിസ് വിഭാഗം മുഖം തിരിഞ്ഞുനില്‍ക്കുന്നതാണ് എക്‌സൈസ് ജീവനക്കാരെ ചൊടിപ്പിക്കുന്നത്.ബഹിഷ്‌കരണം ആരംഭിച്ചതിനെ തുടര്‍ന്ന് കുമളി,കമ്പംമെട്ട്,ബോഡിമെട്ട്,ചിന്നാര്‍ എന്നീ ചെക്കുപോസ്റ്റുകളില്‍ എക്‌സൈസ് മഫ്തിയിലുളള പരിശോധന നിര്‍ത്തി.ഇതെ തുടര്‍ന്ന് ഈ മേഖലകളിലുള്ള എക്‌സൈസിന്റെ നീരീക്ഷണ സംവിധാനം കുറയുന്നത് കഞ്ചാവ്,മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ജില്ലയിലേയ്ക്ക് ഒഴുകാന്‍ കാരാണമാകുമെന്നും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം റിപോര്‍ട്ട് ചെയ്യുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക