|    Jun 23 Fri, 2017 7:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മന്‍ കീ ബാത്ത്: കേരളത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published : 31st October 2016 | Posted By: SMR

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് വിസര്‍ജനം നടത്താത്ത സംസ്ഥാനമായി കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി. തുറന്ന സ്ഥലത്ത് വിസര്‍ജനം നടത്താത്ത സംസ്ഥാനമായി നവംബര്‍ ഒന്നിന് കേരളം മാറുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ആദിവാസി ഗ്രാമമായ ഇടമലക്കുടിയില്‍ എന്‍സിസി കേഡറ്റ്, നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ശൗചാലയമുണ്ടാക്കിയ കാര്യം എടുത്തുപറഞ്ഞു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് കേരളത്തിന് പൊതുസ്ഥല വിസര്‍ജനരഹിത മേഖലയാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തുനിന്നു മാലിന്യമാവുന്ന അന്ധകാരം ഇല്ലാതെയാക്കുന്നതില്‍ തങ്ങളുടെതായ പങ്കുവഹിച്ചവരെയെല്ലാം അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി തന്റെ മാസാന്ത റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞു.
സമൂഹത്തില്‍ ആണ്‍കുട്ടി, പെണ്‍കുട്ടി എന്ന വ്യത്യാസം ഇല്ലാതെയാവണം. അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മയ്‌ക്കൊപ്പമായിരിക്കണം ഇത്തവണത്തെ ദീപാവലി ആഘോഷിക്കേണ്ടതെന്ന് പറഞ്ഞ മോദി, രാജ്യത്തിനുവേണ്ടി സൈനികര്‍ ചെയ്ത ത്യാഗം വിലമതിക്കാത്തതാണെന്ന് വ്യക്തമാക്കി. രാജ്യത്തെ ജവാന്‍മാരോട് അളവറ്റ സ്‌നേഹമില്ലാത്ത, അവരുടെ കാര്യത്തില്‍ അഭിമാനമില്ലാത്ത ഒരാളും ഇന്ത്യയിലില്ലെന്ന് അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക