|    Nov 21 Wed, 2018 6:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മന്‍സോര്‍ ബാലികാ പീഡനം:രണ്ടു പ്രതികള്‍ക്ക് വധശിക്ഷ

Published : 22nd August 2018 | Posted By: kasim kzm

മന്‍സോര്‍: മധ്യപ്രദേശിലെ മന്‍സോറില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ രണ്ടു പ്രതികള്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ഇര്‍ഫാന്‍ എന്ന ഭയ്യ (20), ആസിഫ് (24) എന്നിവരെയാണ് പ്രത്യേക ജഡ്ജി നിഷ ഗുപ്ത ശിക്ഷിച്ചത്. 12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമമനുസരിച്ചാണ് കോടതി ഉത്തരവ്.കഴിഞ്ഞ ജൂണ്‍ 26നാണു സംഭവം നടന്നത്. തന്റെ സ്‌കൂളിന് പുറത്ത് പിതാവിനെ കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ കഴുത്തറുത്ത് കൊല്ലാനും അക്രമികള്‍ ശ്രമിച്ചു. കഴുത്തിലും മുഖത്തും തലയ്ക്കും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ കുട്ടി ഇന്‍ഡോറില്‍ ചികില്‍സയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss