|    Mar 25 Sat, 2017 11:53 am
FLASH NEWS

മന്‍മോഹന്‍സിങിനെ വിസര്‍ജ്യത്തോടുപമിച്ച് ബിജെപി മന്ത്രി

Published : 20th June 2016 | Posted By: mi.ptk

gulab-chand-kataria-

ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ അസഭ്യപ്രയോഗം നടത്തിയ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കഠാരിയ വിവാദത്തില്‍.രാജസ്ഥാനിലെ ചുരുവില്‍ നടന്ന ബിജെപി യോഗത്തിലാണ് ബിജെപി മന്ത്രി പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചും മന്‍മോഹന്‍സിങിനെ അധിക്ഷേപിച്ചുമുള്ള പ്രസംഗം നടത്തിയത്.
മന്‍മോഹന്‍സിങ് അമേരിക്കയിലെത്തിയപ്പോള്‍ ആ ഷിറ്റിനെ സ്വീകരിക്കാന്‍ ഏതൊക്കെ മന്ത്രിമാരായിരുന്നു എത്തിയത്. മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ സാക്ഷാല്‍ ഒബാമ തന്നെ അദ്ദേഹത്തെ സ്വീകരിക്കാനെത്തി എന്നായിരുന്നു ബിജെപി മന്ത്രി ഗുലാബ് ചന്ദിന്റെ വിവാദ പരാമര്‍ശം.പ്രതിപക്ഷം സംഭവത്തെ വിവാദമാക്കിയതോടെ മന്ത്രി ക്ഷമ ചോദിച്ചു.

(Visited 402 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക