|    Oct 17 Wed, 2018 7:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മന്‍കിബാത്തില്‍ പ്രതിഫലിക്കുന്നത് ജനവികാരമെന്ന് പ്രധാനമന്ത്രി

Published : 25th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മന്‍കിബാത്തിന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കിബാത്തിലൂടെ പ്രതിഫലിക്കുന്നത് ജനങ്ങളുടെ കാഴ്ചപ്പാടാണെന്ന് റേഡിയോ പരിപാടിയുടെ 36ാമത്തെ പരമ്പരയിലൂടെ അദ്ദേഹം പറഞ്ഞു. നേരെത്തേ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിയുടെ മന്‍കിബാത്തിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പരിപാടിയിലൂടെ അവതരിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ മാത്രം കാഴചപ്പാടാണെന്നായിരുന്നു വിമര്‍ശനം. മൂന്നു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന മന്‍കിബാത്തിലൂടെ ജനങ്ങളുടെ വികാരങ്ങളും ആഗ്രഹങ്ങളും പരാതികളും അറിയാന്‍ അവസരം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇ-മെയില്‍, ടെലിഫോണ്‍ സംവിധാനങ്ങള്‍ വഴി ജനങ്ങളുടെ പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss