|    Apr 28 Fri, 2017 3:59 am
FLASH NEWS

മന്ത്രി വരുന്നു; മഹാരാഷ്ട്ര ഗ്രാമങ്ങളില്‍ നിരോധനാജ്ഞ

Published : 20th September 2016 | Posted By: Navas Ali kn

adivasi

പല്‍ഗര്‍: ആദിവാസികളുടെ രോഷം ഭയന്ന് മഹാരാഷ്ട്ര മന്ത്രിയുടെ സന്ദര്‍ശന സ്ഥലങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വനിതാ ശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെ ബുധനാഴ്ച്ച പര്‍ഗര്‍ ജില്ലയിലെ രണ്ടു ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ആദിവാസികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തുമെന്നു കണ്ടാണ് അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പോഷകാഹാരക്കുറവ് മൂലം മരിച്ച രണ്ടു കുട്ടികളുടെ കുടുംബാംഗങ്ങളെ കാണാനാണ് മന്ത്രി എത്തുന്നത്. ആദിവാസികളുടെ രോഷം ഭയന്നാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. പോഷകാഹാരക്കുറവ് മൂലം മകന്‍ മരിച്ച ആദിവാസി വനിത കഴിഞ്ഞ ആഴ്ച ആദിവാസി വികസന മന്ത്രിയായ വിഷ്ണു സാവ്്‌രയോട് രോഷം പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച്ച രാവിലെ ഏഴു മുതല്‍ എട്ടു മണിവരെ കോച്ച്, കലാവാഡി ഗ്രാമങ്ങളിലാണ് നിരോധനാജ്ഞ. അതേസമയം, പല്‍ഗര്‍ ജില്ലയിലെ നാലു ആദിവാസി താലൂക്കുകളില്‍ എല്ലാ കുട്ടികളെയും പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. 60 ശതമാനത്തോളം കുട്ടികളെയും അംഗനവാടി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പരിശോധിക്കുകയെന്ന് ജില്ലാ കലക്ടര്‍ അഭിജിത് ഭാന്‍കര്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day