|    Feb 21 Wed, 2018 12:52 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മന്ത്രി മണി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ; നടപടി ആവശ്യപ്പെട്ട് ഹരജി

Published : 5th May 2017 | Posted By: fsq

 

കൊച്ചി: സത്യപ്രതിജ്ഞാ ലംഘനം നടത്തിയ വൈദ്യുതി മന്ത്രി എം എം മണിക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഹരജി. ജോസഫ് ഷൈന്‍ എന്ന വ്യക്തിയാണ് എം എം മണിക്കെതിരേ ഹരജി നല്‍കിയത്. മണിയുടെ പരാമര്‍ശങ്ങള്‍ കേരളീയ സമൂഹത്തിന് നിരക്കാത്തതാണെന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന ആളുകള്‍ക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം ജനപ്രതിനിധിയായി തുടരാന്‍ അര്‍ഹതയില്ലന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.  തൊടുപുഴ 20 ഏക്കറില്‍ മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ കൂട്ടായ്മ പൊമ്പിളൈ ഒരുമയ്‌ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം  509, 186 വകുപ്പ് പ്രകാരം കേസെടുത്ത് എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ മന്ത്രിസഭയിലെ ഒരംഗം നടത്തിയിട്ടും അയാള്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് നിയമവിരുദ്ധവും നീതീകരിക്കനാവാത്തതുമാണ്. ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഒരു മന്ത്രിക്ക് ചേരാത്ത സംസാരമാണ്. ഇതുമൂലം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സല്‍പേര് കളങ്കപ്പെട്ടു.ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി എം എം മണിക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നും സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍  നിര്‍ദേശം നല്‍കണമെന്നും തക്കതായ നടപടി സീകരിക്കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി നാളെ കോടതി പരിഗണിക്കും. സമാനമായ രീതിയില്‍ പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹരജിയില്‍ ഹൈക്കോടതി നേരത്തേ സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും നോട്ടീസ് നല്‍കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss