|    Jul 16 Mon, 2018 2:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മന്ത്രി ബാലന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ യുകെ സന്ദര്‍ശിച്ചു

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: പാര്‍ലമെന്ററി കാര്യ മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ എംഎല്‍എമാരുടെ സംഘം യുകെ സന്ദര്‍ശനം നടത്തി. ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പടനമായിരുന്നു പ്രധാന യാത്രാ ഉദ്ദേശ്യം. സംസ്ഥാന പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തിലായിരുന്നു യാത്ര.  19ന് വൈകീട്ട് ലണ്ടനില്‍ എത്തിയ പ്രതിനിധിസംഘത്തെ വിമാനത്താവളത്തില്‍ യുകെയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. 21ന് സംഘം ബ്രിട്ടിഷ് പാര്‍ലമെന്റ് സന്ദര്‍ശിച്ചു. ഹൗസ് ഓഫ് കോമണ്‍സ് അംഗം വീരേന്ദ്രശര്‍മയുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടനിലെ പാര്‍ലമെന്ററി സംവിധാനം, സഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ബില്ലുകളുടെ അവതരണരീതിയും ഇടപെടലും എന്നിവ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തി. സംഘാംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സന്ദര്‍ശിച്ചു.  25ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ യാഷ്‌കുമാര്‍ സിന്‍ഹയുമായി സംഘം ചര്‍ച്ച നടത്തി. മന്ത്രിയെ കൂടാതെ എംഎല്‍എമാരായ എ പ്രദീപ്കുമാര്‍, സണ്ണി ജോസഫ്, കെ കൃഷ്ണന്‍കുട്ടി, വി പി സജീന്ദ്രന്‍, വീണാ ജോര്‍ജ്, കെ ബി ഗണേഷ്‌കുമാര്‍, എം ഉമ്മര്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ബിജു ലക്ഷ്മണനുമാണ് സംഘത്തിലുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss