|    Jan 23 Mon, 2017 8:30 pm
FLASH NEWS

മന്ത്രി ബാലന്റെ തിരുവോണം ആദിവാസികള്‍ക്കൊപ്പം

Published : 11th September 2016 | Posted By: SMR

തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ ക്ഷേമമന്ത്രി എ കെ ബാലന്റെ തിരുവോണം ഇത്തവണ അട്ടപ്പാടിയിലെ ആദിവാസികളോടൊപ്പം. തിരുവോണദിവസം രാവിലെ 10ന് അട്ടപ്പാടിയിലെ കോട്ടത്തറയിലെത്തുന്ന മന്ത്രി അവിടെ താഴെ ഭൂതാര്‍-എടവാണി ഊരിലേക്കുള്ള വൈദ്യുതിലൈന്‍ ഉദ്ഘാടനം ചെയ്യും. പിന്നീട് 12 മണിയോടെ മൂലഗംഗ ഊരിലെത്തും. അവിടെ കോളനിവാസികളുടെ കലാപരിപാടിയിലും ഓണസദ്യയിലും പങ്കെടുക്കും.
അടുത്ത ദിവസം രാവിലെ 8.30 ന് തിരുവനന്തപുരത്തെത്തി അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. ഒന്നരലക്ഷത്തോളം ആദിവാസികള്‍ക്ക് ഓണക്കിറ്റും 14,800 പ്രാക്തന ഗോത്രവിഭാഗങ്ങള്‍ക്ക് ഓണക്കോടിയും നല്‍കിയശേഷമാണ് മന്ത്രി അവരോടൊപ്പം ഓണം ആഘോഷിക്കാന്‍ അട്ടപ്പാടിയിലെത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക