മന്ത്രി ബാബുവിന്റെ ഹരജി പരിഗണിച്ചില്ല
Published : 10th March 2016 | Posted By: SMR
കൊച്ചി: ബാര്‍ കോഴ കേസില്‍ അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരായ ഹരജി പരിഗണിക്കണമെന്ന മന്ത്രി കെ ബാബുവിന്റെ ആവശ്യം ഡിവിഷന്‍ബെഞ്ച് നിരസിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികളുടെ പരിഗണനാ വേളയില്‍ ഉന്നയിച്ച ആവശ്യമാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് തള്ളിയത്. ദ്രുത പരിശോധന നടത്തി വിജിലന്‍സ് റിപോര്‍ട്ട് നല്കിയ സാഹചര്യത്തില്‍ തുടരന്വേഷണം നടത്താന്‍ ആവശ്യമായ തെളിവുണ്ടോയെന്ന് കേസ് പരിഗണിക്കുന്ന തൃശൂര്‍ വിജിലന്‍സ് കോടതിയാണ് പരിശോധിക്കേണ്ടതെന്ന് ഇതേ കേസ് പരിഗണിക്കുന്ന സിംഗിള്‍ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.