|    Jul 23 Mon, 2018 1:27 pm
FLASH NEWS

മന്ത്രി നേരത്തേയെത്തി; പ്രതിഷേധവുമായി പ്രതിപക്ഷം

Published : 25th September 2017 | Posted By: fsq

 

പൊന്‍കുന്നം: ഉദ്ഘാടനത്തിന് മന്ത്രി നേരത്തെയെത്തിയതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിലെ കേരളോല്‍സവ സമാപനസമ്മേളനം ഉദ്ഘാടനത്തിനാണ് മുന്‍നിശ്ചയിച്ചതിലും മുക്കാല്‍ മണിക്കൂര്‍ നേരത്തെ വൈദ്യുതി മന്ത്രി എംഎം മണിയെത്തിയത്. സാധാരണയായി ജനപ്രതിനിധികള്‍ വൈകുന്നതിനെതിരേയാണ് പ്രതിഷേധമുയരാറുള്ളത്. മന്ത്രി നേരത്തെയെത്തുമെന്ന വിവരം തങ്ങളെ മുന്‍കൂട്ടി അറിയിച്ചില്ലെന്നാരോപിച്ച് മന്ത്രിയുമായി വേദി പങ്കിടേണ്ട പ്രതിപക്ഷ അംഗങ്ങള്‍ വേദിയിലിരിക്കാതെ സദസ്സിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് 4.30നാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിരുന്നത്. അതിനാല്‍തന്നെ പ്രതിപക്ഷ അംഗങ്ങളില്‍ പലരും മുന്‍നിശ്ചയിച്ച മറ്റുപല പരിപാടികള്‍ക്കുമായി പോയിരിക്കുകയായിരുന്നു. എന്നാല്‍, മറ്റുചില ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ മന്ത്രി 3.45ന് മന്ത്രി ഉദ്ഘാടനവേദിയിലെത്തുകയാരുന്നു. ഈ സമയം പൊന്‍കുന്നം, ചിറക്കടവ് സഹകരണബാങ്കുകളുടെ പൊതുയോഗങ്ങള്‍ നടക്കുന്നതിനാല്‍ പല അംഗങ്ങളും ഉദ്ഘാടനസ്ഥലത്തുണ്ടായിരുന്നില്ല. മന്ത്രിയെത്തിയശേഷം തിരക്കിട്ട് ഫോണ്‍ ചെയ്ത് അറിയിച്ചതിനെ തുടര്‍ന്നാണ് അംഗങ്ങള്‍ക്ക് സമയത്തെത്താന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്, ബിജെപി പ്രതിനിധികളാണ് വേദി പങ്കിടാതെ സദസ്സില്‍ കാഴ്ചക്കാരായത്. ഇതെത്തുടര്‍ന്ന് പരിപാടിയില്‍ ക്ഷണിതാക്കളായെത്തിയ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരും തങ്ങളുടെ അംഗങ്ങള്‍ വേദി ബഷിഷ്‌കരിച്ചതിനെത്തുടര്‍ന്ന് ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു.കോട്ടയത്തെ മാലിന്യം ചേപ്പുംപാറയില്‍ തള്ളി; പ്രതിഷേധിച്ച് നാട്ടുകാര്‍ ലോറി പിടിച്ചിട്ടുപൊന്‍കുന്നം: കോട്ടയം മുനിസിപ്പല്‍ പരിധിയില്‍നിന്നുള്ള മാലിന്യം ചിറക്കടവ് പഞ്ചായത്തിലെ ചേപ്പുംപാറയില്‍ നിക്ഷേപിക്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്ത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രിയില്‍ മാലിന്യവുമായെത്തിയ ലോറി തടഞ്ഞിട്ടു. മാലിന്യം തിരിച്ചെടുക്കാതെ ലോറി വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. പിന്നീട് മാലിന്യം തിരിച്ചെടുക്കാമെന്ന് പോലിസ് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് വണ്ടി വിട്ടുകൊടുക്കുകയായിരുന്നു.കോട്ടയം നഗരസഭാ പരിധിയില്‍നിന്ന് കഴിഞ്ഞ ഏതാനും ദിവസമായി മാലിന്യലോഡുകളെത്താറുണ്ടായിരുന്നു. പച്ചക്കറി, ഇറച്ചി, പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു ഇവിടെയെത്തിച്ചിരുന്നത്. ചേപ്പുംപാറയില്‍ ഒരു വ്യക്തിയുടെ പറമ്പിലായിരുന്നു മാലിന്യമിട്ടിരുന്നത്. മാലിന്യമിടുന്നതിന് കരാറുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍, മാലിന്യം മഴയില്‍ പരിസരത്തേക്കൊഴുകി ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെയാണ് പരിസരവാസികള്‍ ശ്രദ്ധിച്ചത്. സമീപത്തെ ജലസ്രോതസുകളും മാലിന്യമൊഴുകി വീണ് മലിനപ്പെട്ടുതുടങ്ങിയതിനെതിരേ നാട്ടുകാര്‍ പൊന്‍കുന്നം പോലിസില്‍ പരാതി നല്‍കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ പോലിസ് ഇടപെട്ടു. പിന്നീട് നടന്ന ചര്‍ച്ചയില്‍ ഇനി മാലിന്യം കൊണ്ടുവരില്ലെന്നും നിക്ഷേപിച്ചത് തിരികെയെടുക്കാമെന്നും ധാരണയാവുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss