|    Oct 19 Fri, 2018 7:50 am
FLASH NEWS

മന്ത്രി തോമസ് ചാണ്ടിക്കെതിരേ കോണ്‍ഗ്രസ് സമരം ശക്തമാക്കുമെന്ന്

Published : 24th September 2017 | Posted By: fsq

 

ആലപ്പുഴ: കൈയേറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ഡിസിസി നേതൃയോഗം തീരുമാനിച്ചു. കൈയേറ്റം സംബന്ധിച്ച് ജില്ലാ കലക്ടര്‍ റിപോര്‍ട്ട് നല്‍കിയിട്ടും മന്ത്രി രാജിവെയ്‌ക്കേണ്ടതില്ലെന്ന സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മന്ത്രിയെ സംരക്ഷിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം അഭിപ്രായപ്പെട്ടു. കൈയേറ്റം ബോധ്യപ്പെടുത്തിയാല്‍ പൊതുപ്രവര്‍ത്തനം താന്‍ അവസാനിപ്പിക്കുമെന്ന് നിയമസഭാ പ്രസംഗം നടത്തിയ മന്ത്രിക്കെതിരേ മുഖ്യമന്ത്രി നടപടി സ്വീകരിക്കാത്തത് കൈയേറ്റ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിന്റെ പരസ്യസൂചനയാണെന്നും യോഗം വിലയിരുത്തി. 28 ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കലക്ടറേറ്റിലേക്ക് ഡിസിസിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും, 30ാം തിയ്യതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന സമര സമ്മേളനവും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ.എം ലിജു അധ്യക്ഷത വഹിച്ചു. യോഗം 28ന്ആലപ്പുഴ: കുട്ടനാടന്‍ മേഖലയിലെ പുഞ്ചകൃഷിയുടെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് സപ്തംബര്‍ 28ന് രാവിലെ 10ന് യോഗം ചേരും. യോഗത്തില്‍ ജില്ലാ കലക്ടര്‍ ടിവി അനുപമ അധ്യക്ഷത വഹിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss