|    Jan 23 Mon, 2017 3:56 am
FLASH NEWS

മന്ത്രി തിലോത്തമനും പി സി ജോര്‍ജും ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ചു

Published : 1st September 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് മന്ത്രി പി തിലോത്തമനും പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജും നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ചു. ഇന്നലെ വൈകീട്ടാണ് മന്ത്രി പി തിലോത്തമന്‍ മു ന്‍ എംഎല്‍എ പി രാജുവിനൊപ്പം ഹജ്ജ് ക്യാംപില്‍ എത്തിയത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ മന്ത്രിയെ സ്വീകരിച്ചു.
നിങ്ങളുടെ സ്വപ്‌നസാഫല്യമായ ഈ തീര്‍ത്ഥയാത്രയ്ക്ക് എല്ലാ യാത്രാമംഗളങ്ങളും നേരുന്നുവെന്ന് മന്ത്രി പറഞ്ഞു. പരിമിതമായ  നാളുകള്‍ക്കകം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പോരായ്മകള്‍ ഉണ്ടെങ്കില്‍  സദയം ക്ഷമിക്കണമെന്നും മന്ത്രി പി തിലോത്തമന്‍ ഹാജിമാരോട് അഭ്യര്‍ഥിച്ചു. സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങളും വഖ്ഫ് ബോ ര്‍ഡ് അംഗങ്ങളും ഹാജിമാര്‍ക്ക് യാത്രാമംഗളങ്ങള്‍ നേരുന്നതിന്  ഇന്നലെ വൈകീട്ട് എത്തിയിരുന്നു. പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജും ഹജ്ജ് ക്യാംപിലെത്തി തീര്‍ത്ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക