|    Oct 22 Mon, 2018 4:32 am
FLASH NEWS

മന്ത്രി ജി സുധാകരന് അക്ഷരം കലാസാഹിത്യവേദിയുടെ അവാര്‍ഡ്

Published : 21st January 2017 | Posted By: fsq

 

കൊട്ടാരക്കര: അക്ഷരം കലാസാഹിത്യവേദിയുടെ ഏറ്റവും മികച്ച രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഇത്തവണ പൊതുമരാമത്ത് മന്ത്രിയും സാംസ്‌കാരിക പ്രവര്‍ത്തകനും കവിയുമായ ജി സുധാകരനും അക്ഷരം എ നാസര്‍ നോവല്‍ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോനും  മുന്‍ എംപി.യും അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനുമായ പന്ന്യന്‍ രവീന്ദ്രന്‍ സമ്മാനിക്കും.ഇന്ന് വൈകീട്ട് 4മുതല്‍ കൊട്ടാരക്കര മണികണ്ഠന്‍ ആല്‍ത്തറയില്‍ നടക്കുന്ന സാഹിത്യസമ്മേളനം പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും കലാ-സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ പി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. അക്ഷരം കലാസാഹിത്യ വേദി ചെയര്‍മാന്‍ പല്ലിശ്ശേരി അധ്യക്ഷത വഹിക്കും. ചടങ്ങില്‍  പുകസ. ജില്ലാ സെക്രട്ടറി അഡ്വ. ഡി സുരേഷ്‌കുമാര്‍, കേരള സാഹിത്യ അക്കാദമി മെംബര്‍ ഡോ. സി ഉണ്ണികൃഷ്ണന്‍, കൊട്ടാരക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ് ആര്‍ രമേശ്, അക്ഷരം കലാസാഹിത്യ വേദി സെക്രട്ടറി അഡ്വ. വി കെ സന്തോഷ്‌കുമാര്‍, ശോഭനാകുഴിതടത്തില്‍, കെ വാസുദേവന്‍, എന്‍ പി പുന്തല, കാഞ്ഞിരകോട് ബാലകൃഷ്ണന്‍, അമ്പലപ്പുറം രാമചന്ദ്രന്‍, ടി വില്‍സന്‍ (ബെഫി), മണ്ണടി ചാണക്യന്‍ എന്നിവര്‍ സംസാരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss