|    Dec 12 Wed, 2018 7:31 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മന്ത്രി ജലീലിന്റെ ബന്ധുവിന്റെ രാജി സ്വീകരിച്ചു

Published : 13th November 2018 | Posted By: kasim kzm

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ സ്വീകരിച്ചു. തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കത്തു കൈമാറിയെന്ന് ചെയര്‍മാന്‍ എ പി അബ്ദുല്‍ വഹാബ് അറിയിച്ചു.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതായി കാണിച്ച് കഴിഞ്ഞദിവസമാണ് അദീബ് കത്തു നല്‍കിയത്. രാജിസന്നദ്ധത അറിയിച്ച് അദീബ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ വി കെ അക്ബറിന് ഇ-മെയില്‍ സന്ദേശം അയക്കുകയായിരുന്നു. മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്കു മടങ്ങിപ്പോവാന്‍ അനുവദിക്കണമെന്നായിരുന്നു അദീബിന്റെ ആവശ്യം.
അദീബിനെ ജനറല്‍ മാനേജരായി നിയമിച്ച നടപടിയില്‍ ക്രമവിരുദ്ധമായി മന്ത്രി ഇടപെട്ടുവെന്ന് ആരോപിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് രംഗത്തെത്തിയതോടെയാണ് വിഷയം വിവാദമായത്. തെളിവുകള്‍ നിരത്തി മന്ത്രിയും കോര്‍പറേഷനും അദീബിന്റെ നിയമനത്തെ സാധൂകരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനെതിരേയുള്ള കൂടുതല്‍ പരാതികള്‍ പുറത്തുവന്നു. അര്‍ഹരായവരെ തഴഞ്ഞാണ് അദീബിനെ നിയമിച്ചതെന്നും അദ്ദേഹത്തിന്റെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ യോഗ്യതയ്ക്ക് കേരളത്തില്‍ അംഗീകാരമില്ലെന്നുമുള്ള വിവരങ്ങളും വെളിച്ചത്തുവന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss