|    Feb 22 Thu, 2018 2:11 pm
FLASH NEWS

മന്ത്രി ജലീലിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരേ രൂക്ഷ വിമര്‍ശനം

Published : 13th December 2017 | Posted By: kasim kzm

എടപ്പാള്‍: സിപിഎം എടപ്പാള്‍ ഏരിയാ സമ്മേളനത്തില്‍ തദ്ദേശ മന്ത്രി കെ ടി ജലീലിനും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനുമെതിരേ രൂക്ഷമായ വിമര്‍ശനവുമായി പ്രതിനിധികള്‍.പാര്‍ട്ടി പിന്തുണയോടെ എംഎല്‍എയായ ജലീല്‍ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളോട് ആലോചിക്കാതെ പാര്‍ട്ടി വിരുദ്ധര്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഉദ്ഘാടകനാവുന്നുവെന്നാണ് പ്രധാനമായും ഉയര്‍ന്നുവന്ന വിമര്‍ശനം. മന്ത്രിയെന്ന നിലയില്‍ ജലീല്‍ ഇടപെടുന്ന വിഷയങ്ങളൊന്നും തന്നെ പാര്‍ട്ടിക്ക് മുതല്‍ കൂട്ടാകാന്‍ കഴിയുന്നില്ലെന്നും മന്ത്രി തന്റെ വ്യക്തിപ്രഭാവം സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും വിവിധ ലോക്കല്‍ കമ്മിറ്റികളില്‍നിന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആരോപിച്ചു. കാലടി പഞ്ചായത്തിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രി അധികൃതരും എടപ്പാള്‍ പഞ്ചായത്തിലെ സ്വകാര്യ സ്‌കൂള്‍ ഉടമസ്ഥരം ഏക്കര്‍ കണക്കിനു നെല്‍വയലും കോള്‍നിലവും നികത്തി കെട്ടിടം നിര്‍മിച്ചത് മന്ത്രി ജലീലിന്റെ മൗനാനുവാദത്തോടെയാണെന്നും അനധികൃതമായ ഈ വയല്‍ നികത്തലിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുവന്നപ്പോള്‍ മാത്രമാണ് പാര്‍ട്ടി പേരിനൊരു മാര്‍ച്ച് നടത്തി സമരപ്രഹസനം സംഘടിപ്പിച്ചതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മുന്‍കാല ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ പോലെ പിണറായി സര്‍ക്കാര്‍ മുന്നോട്ടു വരുന്നില്ലെന്നും വിവാദങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെന്നും പ്രതിനിധികള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss