|    Nov 13 Tue, 2018 8:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മന്ത്രി ജയന്ത് സിന്‍ഹ രാജിവയ്ക്കണം : കോണ്‍ഗ്രസ്

Published : 7th November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ജയന്ത് സിന്‍ഹയ്ക്ക് കേന്ദ്രമന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ലെന്ന്  കോണ്‍ഗ്രസ്. പനാമ കള്ളപ്പണ ഇടപാട് രേഖകളിലും ഇപ്പോള്‍ പാരഡൈസ് പേപ്പേഴ്‌സ് രേഖയിലും പേരുള്ള ഒരാളുടെ പേരില്‍പോലും നരേന്ദ്ര മോദി സര്‍ക്കാര്‍ കേസെടുത്തിട്ടില്ല. ജയന്ത് സിന്‍ഹ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ എത്രയും വേഗം കേസെടുത്ത് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. കള്ളപ്പണത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ നരേന്ദ്ര മോദി, ഇപ്പോള്‍ കള്ളപ്പണം സംബന്ധിച്ച രേഖകള്‍ പുറത്തുവന്നിട്ട് യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ മക്കളും രേഖയിലുണ്ടല്ലോ എന്ന ചോദ്യത്തിന്, അവര്‍ പാര്‍ട്ടിയിലില്ലെന്നും ഏതന്വേഷണവും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss