|    Nov 19 Sun, 2017 11:34 pm
FLASH NEWS

മന്ത്രി കെ ടി ജലീലിന്റെ ഉറപ്പ് പാഴായി ; പ്രതിഷേധം അവഗണിച്ച് ബിവറേജസ് മദ്യശാല തുറന്നു

Published : 8th August 2017 | Posted By: fsq

 

എടപ്പാള്‍: ജനകീയ പ്രതിഷേധം വകവയ്ക്കാതെ വന്‍ പോലിസ് സന്നാഹത്തോടെ വട്ടംകുളം കുറ്റിപ്പാലയില്‍ ബീവറേജസ് മദ്യശാല തുറന്നു. രാവിലെ മുതല്‍ സ്ഥലത്ത് ക്യാംപ് ചെയ്തിരുന്ന വന്‍ പോലിസ് സംഘത്തിന്റെ സാന്നിധ്യത്തി ല്‍ രാവിലെ പത്തുമണിയോടെയാണ് ബീവറേജ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മദ്യശാല തുറന്ന് വില്‍പനയാരംഭിച്ചത്. പ്രതിഷേധവുമായെത്തിയ സമര സമിതി പ്രവര്‍ത്തകരേയും നാട്ടുകാരേയും വകവയ്ക്കാതെ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി മദ്യശാല തുറന്നതിനെതിരെ സമരക്കാര്‍ പോലിസുമായി വാക്കേറ്റമുണ്ടായെങ്കിലും അതൊന്നും കണക്കിലെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സണ്ണി ചാക്കോ, വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എം സുലൈമാന്‍, ചങ്ങരംകുളം, പൊന്നാ നി, പെരുമ്പടപ്പ് സ്റ്റേഷനുകളിലെ എസ്‌ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം മദ്യശാലാ പരിസരത്ത് ക്യാംപ് ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയാണെന്നും അതിനെതിര് നിന്നവരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നുമാണ് പ്രതിഷേധക്കാരോട് പോലിസ് അറിയിച്ചത്. സംസ്ഥാനപാതയോരത്തെ മദ്യഷാപ്പ് നിര്‍ത്തലാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 31ന് കണ്ടനകത്ത് അടച്ചുപൂട്ടിയ മദ്യശാലയാണു കുറ്റിപ്പാലയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. മാസങ്ങള്‍ക്കുമുമ്പ് കുറ്റിപ്പാലയില്‍ ഇതേ കെട്ടിടത്തില്‍ മദ്യശാല തുറന്നിരുന്നെങ്കിലും നാട്ടുകാര്‍ പ്രതിഷേധവുമായെത്തി മദ്യശാലയുടെ ഷട്ടര്‍ താഴ്ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബീവറേജ് കോര്‍പറേഷന്‍ മദ്യശാല അടച്ചിടുകയായിരുന്നു.  തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ എക്‌സൈസ് കമ്മിഷണറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറ്റിപ്പാലയില്‍ മദ്യശാല വരില്ലെന്നു മന്ത്രി സമരസമിതിക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സമരസമിതി സമരം അവസാനിപ്പിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക