|    Jul 25 Tue, 2017 10:31 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മന്ത്രി ഐസക്കിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം വീട്ടില്‍ മരിച്ച നിലയില്‍

Published : 17th August 2016 | Posted By: SMR

പൊന്‍കുന്നം(കോട്ടയം): ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പൊന്‍കുന്നം പനമറ്റം മാടപ്പള്ളിക്കുന്നേല്‍ (മാപ്പിളപ്പറമ്പില്‍) അഡ്വ. എം  എ അനസിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് പനമറ്റത്തെ വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയില്‍ അഭിഭാഷകനായിരുന്ന അനസ് കഴിഞ്ഞ ഇടതു മന്ത്രിസഭാ കാലയളവിലും ധനകാര്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു. പിന്നീടു മനുഷ്യാവകാശ കമ്മീഷനിലും ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെ ഉച്ചയോടെ കൂരാലിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വീട്ടിലെത്തിച്ച ശേഷം വൈകീട്ട് നാലിന് പനമറ്റം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: അബിത (ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ ജീവനക്കാരി). മകന്‍: ഇഷാന്‍.
വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്, എന്‍ ജയരാജ് എംഎല്‍എ, മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ്. എന്‍ നടരാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് മോഹന്‍രാജ്, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം വി ബി ബിനു, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, ധനകാര്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മന്‍മോഹന്‍, യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, സംസ്ഥാന യൂത്ത് കമ്മീഷനംഗം അഡ്വ. സുമേഷ് ആന്‍ഡ്രൂസ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക