|    Feb 20 Tue, 2018 7:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മന്ത്രി എ കെ ബാലന്റെ വീട്ടിലേക്ക് പ്ലാച്ചിമട സമര സമിതിയുടെ മാര്‍ച്ച്

Published : 29th May 2017 | Posted By: fsq

 

പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന നിലപാടെടുക്കുകയും പ്ലാച്ചിമട ജനതയ്ക്ക് നീതി ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന നിയമ മന്ത്രി എ കെ ബാലന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് പ്ലാച്ചിമട സമരസമിതി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.മാര്‍ച്ച് പ്ലാച്ചിമട സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഐക്യദാര്‍ഢ്യസമിതി ചെയര്‍മാന്‍ വിജയന്‍ അമ്പലക്കാട് അധ്യക്ഷനായിരുന്നു. രക്തസാക്ഷി മണ്ഡപത്തിനടുത്തുള്ള അഞ്ചുവിളക്കിന് മുമ്പില്‍ നിന്നും തുടങ്ങിയ പ്രതിഷേധ മാര്‍ച്ചിന് സമരസമിതി കണ്‍വീനര്‍മാരായ കെ വി ബിജു, എ ശക്തിവേല്‍, പ്ലാച്ചിമട ശാന്തി, ഐക്യദാര്‍ഢ്യസമിതി ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് പുതുശ്ശേരി ശ്രീനിവാസന്‍, ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ് മാരിയപ്പന്‍ നീലിപ്പാറ, സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കമ്മിറ്റി അംഗം വര്‍ഗീസ് തൊടുപറമ്പില്‍, എസ്‌സി എസ്റ്റി സംരക്ഷണ മുന്നണി സംസ്ഥാന സെക്രട്ടറി കെ മായാണ്ടി, കരീം പറളി (വെല്‍ഫെയര്‍ പാര്‍ട്ടി), സജീഷ് കുത്തന്നൂര്‍ (പാലക്കാടന്‍ കര്‍ഷക മുന്നേറ്റം), എ കെ സുല്‍ത്താന്‍ (മദ്യവിരുദ്ധ ജനകീയ മുന്നണി), ഫസലുറഹ്മാന്‍ (ദേശീയ വിവരാവകാശ കൂട്ടായ്മ), വി പി നിജാമുദീന്‍ (തണ്ണീര്‍തട സംരക്ഷണസമിതി), കല്ലൂര്‍ ശ്രീധരന്‍ (നല്ല ഭൂമി), അഖിലേഷ്‌കുമാര്‍ (ഏകതാ പരിഷത്), പന്നിമട കലാധരന്‍ (ഗെയില്‍ പൈപ്പ് ലൈന്‍ വിക്റ്റിംസ് ഫോറം), കൃഷ്ണാര്‍ജുനന്‍ കെ (മദ്യ നിരോധന സമിതി), മലമ്പുഴ ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss