|    Jan 23 Mon, 2017 6:33 pm
FLASH NEWS

മന്ത്രി എത്തിയില്ല; കോളജ് പരിപാടി മാറ്റിവച്ചു

Published : 5th October 2016 | Posted By: Abbasali tf

കഴക്കൂട്ടം: മന്ത്രി വരാത്തതിനെ തുടര്‍ന്ന് ശ്രീകാര്യത്തെ തിരുവനന്തപുരം ഗവ.എന്‍ജിനീയറിങ് കോളജില്‍ ഇന്നലെ നടത്താനിരുന്ന പരിപാടി മാറ്റിവച്ചു. മറ്റൊരു പരിപാടി കോളജ് പ്രിന്‍സിപ്പല്‍ ഉദ്ഘാടനം ചെയ്തു. എംടെക് കോഴ്‌സുകളുടെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് സിഇടി ഹാളിലും അവയവദാന സമ്മതപത്രത്തിന്റെ കൈമാറ്റ ചടങ്ങ് വൈകിട്ട് നാലിന് മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഹാളിലുമാണ് നിശ്ചയിച്ചിരുന്നത്. ഈ പരിപാടികളുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്. സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തില്‍ പരിപാടികള്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ മെഡിക്കല്‍ കോളജ് സിഐ ബിനുകുമാറിന്റെ നേതൃത്വത്തില്‍ വലിയ പോലിസ് സന്നാഹം എന്‍ജീനിയറിങ് കോളജില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍, പരിപാടിക്ക് അഞ്ചുമിനിറ്റ് മുമ്പ് മന്ത്രി വരില്ലെന്ന് ഉറപ്പായതോടെ എംടെക് കോഴ്‌സുകളുടെ ഉദ്ഘാടനം മാറ്റിവച്ചു.  അവയദാന സമ്മതപത്രിക കൈമാറ്റം ചടങ്ങ് പ്രിന്‍സിപ്പല്‍ ഡോ. വൃന്ദാവിനായര്‍ ഉദ്ഘാടനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക