മന്ത്രി ഉറപ്പ് നല്കിയ കണ്ടക്ടര്‍മാര്‍ എത്തിയില്ല; പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സര്‍വീസുകള്‍ താളം തെറ്റുന്നു
Published : 8th February 2016 | Posted By: SMR
പൊന്നാനി: കെഎസ്ആര്‍ടിസി പൊന്നാനി സബ്ഡിപ്പോയിലേക്ക് ആവശ്യമുള്ള 28 കണ്ടക്ടര്‍മാര്‍ രണ്ട് ദിവസത്തിനകം എത്തുമെന്ന ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഗ്ദാനം നടപ്പായില്ല. ആവശ്യത്തിന് കണ്ടക്ടര്‍മാര്‍ ഇല്ലാത്തതിനാ ല്‍ ഈ ഡിപ്പോയിലെ ബസ് സര്‍വീസുകള്‍ താളം തെറ്റിയിരിക്കുകയാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ഡിപ്പോയാടാണ് ഈ അവഗണന.സര്‍വീസുകള്‍ക്കനുസരിച്ച് കണ്ടക്ടര്‍മാര്‍ ഇല്ലാത്തതാണ് ഈ ഡിപ്പോയുടെ പ്രതിസന്ധി.
പിഎഎസ്സി ലിസ്റ്റില്‍ നിയമനം കാത്ത് കഴിയുന്നവര്‍ നിരവധിയുണ്ടെങ്കിലും 28 ഒഴിവിലേക്ക് ഒരാളെ പോലും നിയമിച്ചിട്ടില്ല.25 കണ്ടക്ടര്‍മാരുടെ നിയമനമാണ് അടിയന്തരമായി നടക്കേണ്ടത്. കുറ്റിപ്പുറം ചമ്രവട്ടം ദേശിയ പാത തുറന്ന് കൊടുത്തതോടെ പുതിയ സര്‍വീസുകള്‍ക്കായി 28 കണ്ടക്ടര്‍മാരെ നിയമിക്കുമെന്നാണ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രഖ്യാപിച്ചത്.
കണ്ടക്ടര്‍മാരുടെ നിയമനം വൈകുന്നത് മൂലം കുറ്റിപ്പുറം ചമ്രവട്ടം റൂട്ടില്‍ കൂടുതല്‍ ബസ്സുകള്‍ അനുവദിക്കാന്‍ പോലുമായിട്ടില്ല.
നിലവില്‍ രണ്ട് ലോ ഫ്ളോര്‍ ബസ്സുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഇതാകട്ടെ കലക്ഷനില്‍ കനത്ത നഷ്ടത്തിലാണ് .കുറ്റിപ്പുറത്തേക്ക് തീവണ്ടി ആശ്രയിക്കുന്നവര്‍ക്ക് സമയത്തിന് എത്താന്‍ ഈ ബസ്സുകള്‍ കൊണ്ട് കഴിയാത്തതിനാല്‍ യാത്രക്കാര്‍ കുറവാണ്.
നിലവിലെ കണ്ടക്ടര്‍മാര്‍ അധിക സമയ ഡ്യൂട്ടിയെടുത്താണ് സര്‍വീസുകള്‍ മുടങ്ങാതെ ഓടിക്കുന്നത്.ആരെങ്കിലും ലീവെടുത്താ ല്‍ പല ഷെസ്യൂളുകളും മുടങ്ങുന്ന സ്ഥിതിയാണു ള്ളത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.