|    Dec 11 Tue, 2018 9:08 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മന്ത്രി ഇ ചന്ദ്രശേഖരന്റെ മകള്‍ നീലി ചന്ദ്രന്‍ വിവാഹിതയായി

Published : 26th November 2018 | Posted By: kasim kzm

കാസര്‍കോട്: സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്റെയും വി സാവിത്രിയുടെയും മകള്‍ നീലി ചന്ദ്രനും കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ പി കുഞ്ഞികൃഷ്ണന്‍ നായരുടെയും പി സരസമ്മയുടെയും മകന്‍ പി വിഷ്ണുവും വിവാഹിതരായി.
കാസര്‍കോട് ടൗണ്‍ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍, എ കെ ബാലന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മോകേരി, ദേശീയ കൗണ്‍സിലംഗങ്ങളായ സി ദിവാകരന്‍, പി കെ ശ്രീമതി ടീച്ചര്‍ എംപി, എം വി ജയരാജന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുന്‍ മന്ത്രി കെ പി മോഹനന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ജെഡിഎസ് സംസ്ഥാന സെക്രട്ടറി പി പി ദിവാകരന്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss