|    Mar 26 Sun, 2017 11:19 am
FLASH NEWS

മന്ത്രിസ്ഥാനത്തേക്ക് മാണി വരുന്നത് തടയാനെന്ന് കോടിയേരി

Published : 6th February 2016 | Posted By: SMR

കൊല്ലം: ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി ആര്‍ സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് മാണി മന്ത്രിസ്ഥാനത്തേക്ക് വരുന്നത് തടയാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയെ തിരിച്ചുകൊണ്ടുവരാതിരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെയുണ്ട്. കോണ്‍ഗ്രസ്സിലെ ചക്കളത്തിപ്പോരാട്ടമാണ് ഇതിന്റെ പിന്നിലുള്ളത്.
ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സുകേശനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഇതേ ശങ്കര്‍റെഡ്ഡിയാണ് ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ പാടില്ല എന്ന് മുമ്പ് പറഞ്ഞത്. സംസ്ഥാനത്ത് ഇരട്ടനീതിയാണ് നിലനില്‍ക്കുന്നത്. മന്ത്രിമാര്‍ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ സുകേശനെതിരേ കേസെടുക്കുന്നത്. ഇത് ബോധപൂര്‍വമാണെന്നും കോടിയേരി പറഞ്ഞു.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക