|    Jul 16 Mon, 2018 6:48 am
FLASH NEWS
Home   >  National   >  

മന്ത്രിസഭാ പുനസംഘടന: സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ശിവസേന വിട്ടുനിന്നു

Published : 3rd September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: പുതിയ കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ശിവസേന വിട്ടുനിന്നു. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പ്രാതിനിധ്യം ലഭിക്കാത്തതിനെതുടര്‍ന്നാണ് ചടങ്ങില്‍ നിന്ന് ശിവസേന വിട്ടുനിന്നത് എന്നാണ് സൂചന. നിതീഷ് കുമാറിന്റെ ജെഡിയുവിനെ പ്രതിനിധീകരിച്ചും ആരും ചടങ്ങില്‍ പങ്കെടുത്തിട്ടില്ല.
രാഷ്ട്രപതി ഭവനില്‍ രാവിലെ 10.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.പുനസംഘടനയുടെ ഭാഗമായി നാല് പേര്‍ക്ക് കാബിനറ്റ് പദവി നല്‍കി. നിലവില്‍ വാണിജ്യ സഹമന്ത്രിയായ നിര്‍മല സീതാരാമന്‍, ഊര്‍ജവകുപ്പിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന പീയുഷ് ഗോയല്‍, പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, പെട്രോളിയം വകുപ്പിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരാണ് കാബിനെറ്റ് പദവിയിലേക്ക് എത്തിയത്. കേരളത്തില്‍ നിന്ന് മുന്‍ ഐഎഎസ് ഓഫീസറും മുന്‍ എംഎല്‍എയുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss