|    Mar 29 Wed, 2017 1:12 am
FLASH NEWS

മന്ത്രിസഭാ തീരുമാനങ്ങള്‍ക്ക് രഹസ്യ സ്വഭാവം ആവശ്യമില്ല: ചെന്നിത്തല

Published : 22nd August 2016 | Posted By: G.A.G

കോട്ടയം: അസുഖകരമായ ചോദ്യങ്ങളുണ്ടാവുമെന്ന കാരണത്താല്‍ രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയായ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂടങ്ങളെയും രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങളെയും തിരുത്തുകയെന്ന ജോലിയാണ് മാധ്യമപ്രവര്‍ത്തകരുടേത്. ജോലിയുടെ ഭാഗമായി ഉന്നയിക്കുന്ന വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ വിപ്ലവം നടക്കുന്ന കാലയളവില്‍ വാര്‍ത്തകളുണ്ടാവുന്നതിനെതിരേ മുഖം തിരിക്കാനാവില്ല. വിവരാവകാശ നിയമം നിലവില്‍ വന്നതോടെ മന്ത്രിസഭാ യോഗങ്ങള്‍ക്കു പോലും രഹസ്യ സ്വഭാവമുണ്ടാകാന്‍ പാടില്ലെന്നുണ്ട്. മന്ത്രിസഭാ യോഗ നടപടികളില്‍ 90 ശതമാനവും ജനങ്ങളറിയേണ്ട കാര്യങ്ങളാണ്. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ക്ക് രഹസ്യ സ്വഭാവം വേണമോയെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. രാജ്യസുരക്ഷ, ആഭ്യന്തര സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടവയല്ലാതെയുള്ള എല്ലാം ജനങ്ങളെ അറിയിക്കണം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കു വയ്ക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ടിആര്‍പി റേറ്റിങിന് പിന്നാലെ പോകുന്ന ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്തകളില്‍ വസ്തുതയുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ 12,000 രൂപയാക്കണമെന്നും വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് ആരോഗ്യരക്ഷാ പദ്ധതി നടപ്പാക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day