|    Jan 19 Thu, 2017 3:54 am
FLASH NEWS

മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published : 11th August 2016 | Posted By: SMR

secretariat

കൊച്ചി: മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ഇവ 10 ദിവസത്തിനകം പൊതുജനങ്ങള്‍ക്കു നല്‍കണമെന്നുമുള്ള മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരേയാണു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ വിവരാവകാശ കമ്മീഷണറുടെ 2016 ജൂണ്‍ 15ലെ ഉത്തരവില്‍ പറയുന്ന ശിക്ഷാനടപടികള്‍ സ്റ്റേ ചെയ്തു.
വിവരങ്ങള്‍ നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ ഉത്തരവായി ഇറങ്ങിയതിനു ശേഷം വിവരാവകാശ നിയമപ്രകാരം നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. വ്യക്തതയ്ക്കു വേണ്ടിയെന്ന നിലയിലാണ് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ സമീപിച്ചത്. കമ്മീഷണറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാന്‍ കഴിയില്ലെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ ഹരജി. മന്ത്രിസഭ നിശ്ചയിക്കുന്ന കാര്യങ്ങള്‍ ഉത്തരവായാല്‍ പുറത്തുവിടാം. അല്ലാത്തവ വെളിപ്പെടുത്തുന്നതില്‍ പ്രായോഗിക തടസ്സങ്ങളുണ്ടെന്നും ഹരജിയില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകന്‍ അഡ്വ. ഡി ബി ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിച്ചിരുന്നു. സമാന അപേക്ഷ പിന്നീട് പിണറായി വിജയന്‍ മന്ത്രിസഭയും നിരസിച്ചു.
തുടര്‍ന്നാണു വിവരാവകാശ നിയമപ്രകാരം 10 ദിവസത്തിനകം വിവരങ്ങള്‍ ലഭ്യമാക്കണമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ പറ്റുമെങ്കില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശിച്ച് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോള്‍ ഉത്തരവിട്ടത്. എതിര്‍കക്ഷിയായ അഡ്വ. ഡി ബി ബിനുവിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ട കോടതി, ഹരജി അടുത്തമാസം ഒമ്പതിന് പരിഗണിക്കാന്‍ മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക