|    Mar 30 Thu, 2017 8:11 pm
FLASH NEWS

മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം ഉത്തരവാക്കണം

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ 48 മണിക്കൂറിനകം ഉത്തരവായി ഇറക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. തീരുമാനങ്ങള്‍ അതതു വകുപ്പുകള്‍ അംഗീകരിച്ച് ഉത്തരവായാല്‍ പകര്‍പ്പ് അപ്പപ്പോള്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സെക്രട്ടേറിയറ്റ് മാന്വല്‍ പ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ രഹസ്യരേഖകളാണ്. ഇവ ചീഫ് സെക്രട്ടറിയുടെ അനുമതിയില്ലാതെ പുറത്തുനല്‍കാനാവില്ല. സര്‍ക്കാര്‍ ഉത്തരവായി പുറപ്പെടുവിച്ചാല്‍ മാത്രമേ നല്‍കാനാവൂ. അതിനാല്‍, മന്ത്രിസഭയുടെ എല്ലാ തീരുമാനങ്ങളും 48 മണിക്കൂറിനകം ഉത്തരവുകളായി ഇറക്കണമെന്നാണു നിര്‍ദേശം. ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ വകുപ്പ് തലവന്‍മാര്‍ക്കും നല്‍കി.
ഉത്തരവുകള്‍, അവയുമായി ബന്ധപ്പെട്ട നോട്ടുകളും വകുപ്പുകളുടെ കുറിപ്പുകളും അടക്കം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഉത്തരവുകളുടെ പകര്‍പ്പ് പൊതുഭരണവകുപ്പിനും കൈമാറണം.
നിയമം, ധനകാര്യം എന്നീ വകുപ്പുകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. വിവരാവകാശ നിയമത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് എല്ലാ വകുപ്പുകളും പ്രവര്‍ത്തിക്കണം. തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ കാലതാമസം നേരിടുന്നപക്ഷം മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day