|    Oct 22 Sun, 2017 9:09 pm
FLASH NEWS
Home   >  Kerala   >  

മന്ത്രിസഭാ തീരുമാനങ്ങള്‍ 48മണിക്കൂറിനകം വെബ്‌സൈറ്റില്‍

Published : 23rd July 2016 | Posted By: mi.ptk

PINARAYI

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.വിവരാവകാശ കമ്മീഷനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന നിര്‍ദേശത്തിനെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ എടുത്ത നിലപാട് വിവാദമായതിനെ തുടര്‍ന്ന് തിരുത്തുകയായിരുന്നു.
തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ കാലതാമസം നേരിടുകയാണെങ്കില്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. തീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനൊപ്പം ഇവ സ്വയംഭരണ വകുപ്പിനും നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക