|    Nov 19 Mon, 2018 7:13 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചു: യൂത്ത്‌ലീഗ്‌

Published : 5th November 2018 | Posted By: kasim kzm

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉന്നതതല നിയമനങ്ങള്‍ ദേശീയതലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധരുടെ ശുപാര്‍ശയനുസരിച്ചു മാത്രമേ നടത്താവൂ എന്ന മന്ത്രിസഭാ തീരുമാനമാണ് മന്ത്രി കെ ടി ജലീല്‍ അട്ടിമറിച്ചതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിസഭാ തീരുമാനത്തിനു വിലയുണ്ടെങ്കില്‍ സ്വജനപക്ഷപാതം നടത്തിയ മന്ത്രിയോട് രാജി ആവശ്യപ്പെടണം. യോഗ്യതയില്ലെന്നു പറഞ്ഞു തള്ളിയ അപേക്ഷകരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ മന്ത്രിയെ വെല്ലുവിളിക്കുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റിയൂട്ടറി ബോഡിയും ദേശസാല്‍കൃത ബാങ്കുമാണെന്ന വാദവും കളവാണ്. ഫേസ്ബുക്കിലും പത്രസമ്മേളനത്തിലും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ജലീല്‍ പറഞ്ഞത്. ഉന്നതതല നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന മന്ത്രിസഭാ തീരുമാനവും അട്ടിമറിച്ചുവെന്നും ഫിറോസ് ആരോപിച്ചു.
ലീഗുകാര്‍ പലരും കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്ത് അത് തിരിച്ചടച്ചിട്ടില്ലെന്നാണ് ജലീല്‍ ഉന്നയിക്കുന്ന പരിഹാസ്യമായ ആരോപണം. ലോണ്‍ തിരിച്ചുപിടിക്കാനുള്ള ഗുണ്ടാത്തലവനായാണോ അദീബിന്റെ നിയമനമെന്ന് ജലീല്‍ വ്യക്തമാക്കണം. ലോണ്‍ എടുത്ത ശേഷം തിരിച്ചടയ്ക്കാത്ത ലീഗുകാരുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ഇന്ന് മൈനോറിറ്റി കോര്‍പറേഷന്‍ ആസ്ഥാനത്തേക്കും സെക്രട്ടേറിയറ്റിലേക്കും യൂത്ത്‌ലീഗ് മാര്‍ച്ച് നടത്തും. ജലീല്‍ രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടുപോവും. ഇക്കാര്യത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഫിറോസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss