|    Feb 25 Sun, 2018 9:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പാലിക്കുന്നില്ലെന്ന് സത്യവാങ്മൂലം

Published : 21st January 2017 | Posted By: fsq

 

കൊച്ചി: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ നടപ്പാക്കി ഉത്തരവിറക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പൂര്‍ണമായും പാലിക്കുന്നില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകനായ ഡി ബി ബിനു ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.2016 ജൂലൈ നാലു മുതല്‍ ഒക്ടോബര്‍ 13 വരെയുള്ള മന്ത്രിസഭാ യോഗങ്ങളില്‍ 293 തീരുമാനങ്ങള്‍ എടുത്തിരുന്നു. എന്നാല്‍ 36 എണ്ണം നടപ്പാക്കിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ പൊതുഭരണ വകുപ്പ് ഡി ബി ബിനുവിന് മറുപടി നല്‍കി. തന്റെ സത്യവാങ്മൂലത്തോടൊപ്പം അദ്ദേഹം ഈ രേഖയും സമര്‍പ്പിച്ചിട്ടുണ്ട്. 36 തീരുമാനങ്ങള്‍ നടപ്പാക്കാത്തതിനാല്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ചില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് എതിര്‍ കക്ഷികളിലൊരാളായ ഡി ബി ബിനു സത്യവാങ്മൂലം നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളിലെ  തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ഡി ബി ബിനു ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ നല്‍കിയില്ല. തുടര്‍ന്ന് നല്‍കിയ അപ്പീലിലാണ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss