|    Jan 21 Sat, 2017 1:31 am
FLASH NEWS

മന്ത്രിസഭാതീരുമാനങ്ങള്‍ വിവരാവകാശനിയമത്തില്‍ നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

Published : 14th July 2016 | Posted By: G.A.G

തിരുവനന്തപുരം : മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍വരുമെന്ന വിവരാവകാശക്കമ്മീഷന്റെ ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ഇതുസംബന്ധിച്ച നിലപാട് ചീഫ് സെക്രട്ടറി വിവരാവകാശക്കമീഷനെ അറിയിച്ചു. മന്ത്രിസഭാതീരുമാനങ്ങള്‍ രഹസ്യമാക്കിവെക്കേണ്ടതല്ല എന്ന വിവരാവകാശക്കമ്മീഷന്റെ നിലപാടിനെതിരെയാണ് സര്‍ക്കാര്‍ കോടതിയിലേക്ക് നീങ്ങുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭ  തീരുമാനങ്ങളാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍പ്പു കല്‍പ്പിച്ചു കൊണ്ടാണ് മന്ത്രി സഭാതീരുമാനങ്ങള്‍ വിവരാവാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കമ്മിഷന്‍ഉത്തരവിറക്കിയത്. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍പ്രസിദ്ധപ്പെടുത്തുന്ന കാര്യം പരിഗണിക്കമെന്നും കമ്മിഷന്‍സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭ തീരുമാനങ്ങളാവശ്യപ്പെട്ടു നല്‍കിയ വിവരാവകാശ അപേക്ഷ പൊതുഭരണ വകുപ്പ് തളളിയതിനെത്തുടര്‍ന്നാണ് വിവരാവകാശക്കമ്മീഷന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. വിവരാവകാശ നിയമ പ്രകാരം നല്‍കാവുന്നതും നിയമത്തിന്റെ പരിധിയില്‍വരാത്തതുമായ വിവരങ്ങള്‍മന്ത്രിസഭ യോഗങ്ങളില്‍ഉണ്ടാകാറുണ്ടെന്നും ഇത് വേര്‍തിരിച്ച് നല്‍കുന്നത് അപ്രായോഗികമാണെന്നുമുളള വാദമുയര്‍ത്തിയാണ് പൊതുഭരണവകുപ്പ് അപേക്ഷ തളളിയത്. തുടര്‍ന്ന്  അപേക്ഷകനായ വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി.ബിനു സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. ദുര്‍ബലമായ വാദങ്ങള്‍ഉയര്‍ത്തി മന്ത്രിസഭ യോഗ തീരുമാനങ്ങള്‍നിരസിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും, മന്ത്രിസഭ യോഗം കഴിഞ്ഞാലുടന്‍ബന്ധപ്പെട്ട തീരുമാനങ്ങള്‍നിശ്ചയമായും പുറത്തു വിടണമെന്നും മുഖ്യവിവരാവകാശ കമ്മിഷണര്‍ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭ യോഗങ്ങള്‍വിശദീകരിച്ചു കൊണ്ടുളള മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍തന്നെ ഒഴിവാക്കിയ സാഹചര്യത്തിലാണ് വിവരാവകാശനിയമപ്രകാരം വിവരങ്ങള്‍ ലഭിക്കുവാന്‍ ഉതകുന്ന കമ്മിഷന്റെ ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക