|    Dec 14 Thu, 2017 9:58 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ല

Published : 6th December 2017 | Posted By: kasim kzm

സംസ്ഥാന മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും അതിനാല്‍ മുഖ്യമന്ത്രിയെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്നു തടയണമെന്നുമാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. തോമസ് ചാണ്ടി, സര്‍ക്കാരിനെതിരേ ഹരജി നല്‍കുകയും മന്ത്രിസഭാ യോഗത്തില്‍ നിന്ന് നാല് മന്ത്രിമാര്‍ വിട്ടു നില്‍ക്കുകയും ചെയ്തതിനാല്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി തുടരാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. മന്ത്രിസഭയുടെ ഒരു തീരുമാനത്തെയും തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നിയമപരമായി നേരിട്ടിരുന്നില്ലെന്നു സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. അതിനാല്‍ ഈ വിഷയത്തില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ പ്രശ്‌നം വരുന്നില്ല.  ഈ വാദങ്ങളെല്ലാം കേട്ട ശേഷമാണ് കോടതി ഹരജി വിധി പറയാന്‍ മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക