|    Feb 19 Mon, 2018 9:46 pm
FLASH NEWS

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം – ‘ജനപദങ്ങളിലൂടെ’ മൊബൈല്‍ ഫോട്ടോ -ഡോക്യുമെന്ററി പ്രദര്‍ശനം

Published : 8th June 2017 | Posted By: fsq

 

പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്  ‘ജനപദങ്ങളിലൂടെ’ മൊബൈല്‍ ഫോട്ടോ-ഡോകുമെന്ററി പ്രദര്‍ശനം തുടങ്ങി. ജൂണ്‍ ആറിന് പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലും ഏഴിന് ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലും വാഹനം പര്യടനം നടത്തി. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒരുവര്‍ഷം ജില്ലയില്‍ നടപ്പാക്കിയ വിവിധ വികസന പദ്ധതികള്‍, നവകേരള മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഡോകുമെന്ററിയിലും ഫോട്ടോ പ്രദര്‍ശനത്തിലുമുള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബ്രോഷറും ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌റിലേഷന്‍സ് വകുപ്പ് സംസ്ഥാനതലത്തില്‍ തയ്യാറാക്കിയ ബ്രോഷറും വാഹനത്തില്‍ സൗജന്യമായി വിതരണം ചെയ്തു. ജൂണ്‍ എട്ട്, ഒമ്പത്, 10 തീയതികളില്‍ മൊബൈല്‍ ഡോകുമെന്ററി പ്രദര്‍ശന വാഹനം ചിറ്റൂരിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും തൃത്താല ‘ഭാഗത്തും അട്ടപ്പാടിയിലും പ്രദര്‍ശനം നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss