|    Sep 24 Sun, 2017 7:14 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മന്ത്രിവസതിക്ക് നേരെ ബോംബേറ്

Published : 3rd August 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വിദ്യാഭ്യാസമന്ത്രി നയീം അക്തറിന്റെ വസതിക്കുനേരെ പെട്രോള്‍ ബോംബേറ്. ശ്രീനഗറില്‍ നഗരമധ്യത്തിലുള്ള ഇരുനില വസതിക്കുനേരെ തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. മന്ത്രിയോ കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല. മന്ത്രിപദവി ഏറ്റെടുത്ത ശേഷം അതീവസുരക്ഷാ മേഖലയായ ഗുപ്താറിലേക്ക് അദ്ദേഹം താമസംമാറ്റിയിരുന്നു. മുമ്പ് ബന്ദിപ്പൂരില്‍വച്ച് നയീം അക്തറിന്റെ ഘോഷയാത്രയ്ക്കുനേരെ കല്ലേറുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക