|    Oct 19 Fri, 2018 1:27 am
FLASH NEWS
Home   >  National   >  

മന്ത്രിയെ സ്വീകരിക്കാനെത്തിയ ബിജെപി എംഎല്‍എയുടെ പോക്കറ്റടിച്ചു

Published : 10th September 2017 | Posted By: shadina sdna


ഭോപ്പാല്‍: കേന്ദ്രമന്ത്രിയെ സ്വീകരിക്കാനെത്തിയ ബിജെപി എംഎല്‍എയുടെ പോക്കറ്റടിച്ചു. കേന്ദ്രമന്ത്രി വീരേന്ദ്ര കുമാറിനെ സ്വീകരിക്കാന്‍ എത്തിയ മധ്യപ്രദേശിലെ സാഗര്‍ സിറ്റി എംഎല്‍എ ഷൈലേന്ദ്ര ജെയ്‌നിന്റെ പേഴ്‌സാണ് മോഷ്ടാവ് പോക്കറ്റടിച്ചത്.
അടുത്തിടെ നടന്ന കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ മധ്യപ്രദേശില്‍ നിന്നും കേന്ദ്ര മന്ത്രിസഭയിലെത്തിയ ആളാണ് വീരേന്ദ്ര കുമാര്‍. എംഎല്‍എയുടെ പേഴ്‌സില്‍ 15,000 രൂപയും വോട്ടര്‍ ഐഡി കാര്‍ഡ്, ആദാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളുമുണ്ടായിരുന്നു. പേഴ്‌സിലെ പണം തനിക്ക് വേണ്ടെന്നും അതിനുള്ളിലെ രേഖകള്‍ തിരിച്ചു തരണമെന്നുമാണ് എംഎല്‍എയുടെ അഭ്യര്‍ത്ഥന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss