|    Oct 24 Wed, 2018 2:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മന്ത്രിയുടെ മിന്നല്‍ പരിശോധന; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: കായംകുളം പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍ സിനിയേയും ഓവര്‍സിയര്‍ പ്രദീപ്കുമാറിനെയും മന്ത്രി ജി സുധാകരന്‍ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി കഴിഞ്ഞയാഴ്ച നേരിട്ട് റസ്റ്റ് ഹൗസ് പരിശോധിച്ചിരുന്നു. മുറിയിലെ തലയണക്കടിയില്‍ അട്ടയെ കാണപ്പെട്ടു. റസ്റ്റ് ഹൗസിന്റെ ഭിത്തികളില്‍ പരസ്യ പോസ്റ്ററുകള്‍ പതിച്ചിരുന്നു. റസ്റ്റ് ഹൗസ് പരിസരത്തു ബാനറുകള്‍ വലിച്ചുകെട്ടിയിരുന്നു. ചുറ്റുപാടും കാടുപിടിച്ചു ചളികെട്ടി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു റസ്റ്റ് ഹൗസ്. ഇതിനു പ്രാഥമിക ഉത്തരവാദികളെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss