|    Jul 28 Fri, 2017 4:26 pm
FLASH NEWS

മന്ത്രിയുടെ നടപടി ജനാധിപത്യ വിരുദ്ധം:അഡ്വ. കെ എന്‍ എ ഖാദര്‍

Published : 17th October 2016 | Posted By: Abbasali tf

മലപ്പുറം: വെളിയിട വിസര്‍ജന വിമുക്തപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ കഠിനാധ്വാനത്തിന്റെ ഫലമായി ജില്ല കൈവരിച്ച നേട്ടത്തിന്റെ പ്രഖ്യാപനം നടത്തിയ തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചതായി മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ എന്‍ എ ഖാദര്‍. ജില്ലാ കലക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ അവധിദിവസമായ ഞായറാഴ്ച മലപ്പുറം ഒഡിഎഫ് ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് നിശ്ചയിച്ച് ജനപ്രതിനിധികളെയെല്ലാം വിളിച്ചുവരുത്തി മറ്റൊരാള്‍ക്കും ഒരക്ഷരംപോലും സംസാരിക്കാന്‍ അവസരം നല്‍കാതെ മന്ത്രി സ്വയം മൈക്കെടുത്ത് ഏകപക്ഷീയമായി പ്രഖ്യാപനം നടത്തുകയാണുണ്ടായത്. ജില്ലാ ആസ്ഥാനത്തെ എംഎല്‍എയെ ഈ പരിപാടി അറിയിച്ചിട്ടേയില്ല. വേദിയിലുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കലക്ടര്‍ തുടങ്ങിയവരില്‍നിന്ന് ഒരാള്‍ക്കും ഒരു വാക്ക് പറയാന്‍ അവസരം കൊടുത്തില്ല. മുന്‍കാല സര്‍ക്കാരുകളോ മന്ത്രിമാരോ ഇത്തരമൊരു ജനാധിപത്യവിരുദ്ധ നടപടി കൈകൊണ്ടിട്ടില്ല. ജനപ്രതിനിധികളെ വിളിച്ചുവരുത്തി അവഹേളിച്ച ഈ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക