|    Oct 21 Sun, 2018 10:25 pm
FLASH NEWS

മന്ത്രിയുടെ കിക്കില്‍ മൈതാനങ്ങളുണര്‍ന്നു: കൊല്ലത്ത് ഗോള്‍ മഹോല്‍സവം

Published : 28th September 2017 | Posted By: fsq

 

കൊല്ലം: ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ ഗോള്‍ പോസ്റ്റിലേക്ക് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആദ്യ കിക്കെടുത്തതോടെ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ഗോള്‍മഹോല്‍സവത്തിന് തുടക്കമായി. ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ പ്രചാരണത്തിനായി സംഘടിപ്പിച്ച ദശലക്ഷം ഗോള്‍ പരിപാടി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജില്ലതല ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെയും വിശിഷ്ടാതിഥികളെയും വരവേറ്റത്. എന്‍കെ പ്രേമചന്ദ്രന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, മേയര്‍ വി രാജേന്ദ്രബാബു, സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ്  കെ സുന്ദരേശന്‍പിള്ള, ഭരണസമിതി അംഗങ്ങളായ എക്‌സ് ഏണസ്റ്റ്, ഡോ. കെ രാമഭദ്രന്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഇവിടെ ഗോളടിച്ചു.സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും സ്‌പോര്‍സ് കൗണ്‍സിലിന്റെയും ഹോസ്റ്റലുകളിലെ കായികതാരങ്ങളും പരിശീലകരും നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കുചേര്‍ന്നു. സ്റ്റേഡിയം കവാടത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലെ കലാവിരുന്നും പരിപാടിക്ക് കൊഴുപ്പേകി. കൊല്ലം കോര്‍പ്പറേഷനിലെ മുപ്പതോളം കേന്ദ്രങ്ങളിലും ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദശലക്ഷം ഗോള്‍ കാംപയിന്‍ നടന്നു. പ്രായലിംഗഭേദമെന്യേ നിരവധി ആയിരങ്ങള്‍ പങ്കുചേര്‍ന്നു. ഗോളുകളുടെ വിശദാംശങ്ങള്‍ ചിത്രമുള്‍പ്പെടെ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സമാഹരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss