|    Feb 22 Thu, 2018 2:47 am
FLASH NEWS
Home   >  News now   >  

മന്ത്രിമാര്‍ വന്നില്ല, ക്വാറം തികയാതെ പ്രത്യേക മന്ത്രിസഭായോഗം പിരിഞ്ഞു

Published : 9th February 2018 | Posted By: G.A.G

തിരുവനന്തപുരം: വിവിധ ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ വേണ്ടി ചേര്‍ന്ന സംസ്ഥാനത്തെ പ്രത്യേക മന്ത്രിസഭായോഗം ക്വാറം തികയാത്തതിനെതുടര്‍ന്ന് പിരിഞ്ഞു. 19 അംഗ മന്ത്രിസഭയിലെ 13 മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനാലാണ് യോഗം പിരിയേണ്ടി വന്നത്. വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ നാലു സിപിഐ മന്ത്രിമാരും നേരത്തേ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടി മറ്റു മന്ത്രിമാരും മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നതോടെയാണ് യോഗം ചേരാനാവശ്യമായ ക്വാറം തികയാതെ വന്നത്. മുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത് സംസ്ഥാനത്ത് മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരാണുള്ളത്. സിപിഐക്ക് ആകെയുള്ള നാല് മന്ത്രിമാരും യോഗത്തിന് എത്തിയില്ല. കാലാവധി അവസാനിക്കുന്ന 19 ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനായാണു പ്രത്യേക മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചത്. സഭായോഗമുള്ള കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് മന്ത്രിമാരെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെങ്കിലും മന്ത്രിമാര്‍ എത്തിച്ചേര്‍ന്നില്ല എന്നാണ് റിപോര്‍ട്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss