|    May 26 Sat, 2018 12:27 am
Home   >  News now   >  

മന്ത്രിമാര്‍ എത്താത്ത മന്ത്രിസഭ കേരളത്തിന് നാണക്കേട്: ചെന്നിത്തല

Published : 9th February 2018 | Posted By: G.A.G

തിരുവനന്തപുരം: ക്യാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാര്‍ എത്തിച്ചേരാത്തതിനാല്‍ തീരുമാനം  എടുക്കാന്‍ കഴിയാത്ത പതനത്തിലെത്തിയ  മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് പോലൊരു ഗതികേട് കേരളത്തിന് ഇതിന് മുന്‍പുണ്ടായിട്ടില്ല.  സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമാണ് മന്ത്രിമാര്‍ക്ക് താല്‍പര്യം.
മന്ത്രിമാര്‍ എത്താത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ കഴിയാതെ പോയത് ദയനീയമാണ്. ആഴ്ചയില്‍  അഞ്ചു ദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടാവുമെന്നാണ് മുഖ്യമന്ത്രി  തുടക്കത്തില്‍ പറഞ്ഞത്. പക്ഷേ ഇപ്പോള്‍ ക്യാബിനറ്റ് യോഗം വിളിച്ചാല്‍ പോലും മന്ത്രിമാരെത്താത്ത അവസ്ഥയാണ്. സംസ്ഥാനം ഭരിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് മന്ത്രിമാര്‍ തെളിയിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss