|    Jan 24 Tue, 2017 12:28 am

മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍പ്ലേറ്റ്: നടപടികള്‍ പൂര്‍ത്തിയാവുന്നു

Published : 12th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകളുടെ രൂപവും ഭാവവും മാറ്റാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍. നിലവില്‍ നല്‍കിയിട്ടുള്ള ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ നമ്പരുകള്‍ ഒഴിവാക്കി രജിസ്‌ട്രേഷന്‍ നമ്പരും ഔദ്യോഗിക ചിഹ്നവുമാണ് ഇനിമുതല്‍ ഉപയോഗിക്കുക.
പുതിയ നമ്പര്‍പ്ലേറ്റുകളുടെ രൂപകല്‍പന പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെ ഔദ്യോഗികമുദ്ര മുകളിലും ഇടതുഭാഗത്ത് കേരള സ്റ്റേറ്റെന്നും വലതുഭാഗത്തായി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പരും വരുന്ന രീതിയിലാണ് നമ്പര്‍ പ്ലേറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മന്ത്രിസഭയുടെ അനുമതിയോടെയാവും പുതിയ നമ്പര്‍ പ്ലേറ്റ് പ്രാബല്യത്തിലാവുക.
ഇതര സംസ്ഥാനങ്ങളില്‍ പല മന്ത്രിമാരുടേയും ഔദ്യോഗിക വാഹനത്തില്‍ പ്രത്യേക നമ്പരുകള്‍ ഉപയോഗിക്കാറില്ല. മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന്… തുടങ്ങിയ നമ്പരുകള്‍ക്കു പകരം മോട്ടോര്‍ വാഹന നിയമപ്രകാരം അനുവദിച്ച റജിസ്‌ട്രേഷന്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് ടോമിന്‍ ജെ തച്ചങ്കരിയാണ്. നിയമവകുപ്പും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് പുതിയ നമ്പര്‍ പ്ലേറ്റിന്റെ രൂപകല്‍പനയ്ക്കായി ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ചുമതലപ്പെടുത്തുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക