|    Nov 22 Thu, 2018 1:23 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മന്ത്രിമാരുടെ വകുപ്പുകള്‍ പുനക്രമീകരിച്ചു

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പുനക്രമീകരിച്ച് ഉത്തരവായി. ഇപി ജയരാജന് വ്യവസായം, വാണിജ്യം, കൈത്തറിയും തുണിവ്യവസായവും, ഖാദിയും ഗ്രാമീണ വ്യവസായവും, ഖനനവും ഭൂവിജ്ഞാപനവും കായികവും, യുവജനകാര്യവും വകുപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. എ സി മൊയ്തീന് തദ്ദേശസ്വയംഭരണ വകുപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. ഡോ. കെ ടി ജലീലിന് കോളജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, പ്രവേശന പരീക്ഷകള്‍, സര്‍വകലാശാലകള്‍, നാഷന ല്‍ കാഡറ്റ് കോര്‍പ്‌സ്, അഡീഷനല്‍ സ്—കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്), ന്യൂനപക്ഷക്ഷേമം, വഖ്ഫും ഹജ്ജ് തീര്‍ത്ഥാടനവും എന്നീ വകുപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. പ്രഫ. സി രവീന്ദ്രനാഥിന് പൊതു വിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം എന്നീ വകുപ്പുകളാണ് അനുവദിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss